മാധ്യമ പ്രവർത്തക റാണാ അയ്യൂബിന് കൊവിഡ്

മാധ്യമ പ്രവർത്തക റാണാ അയ്യൂബിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ റാണ തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഓക്‌സിജന്റെ അളവിൽ കുറവുണ്ടായെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും റാണ പറഞ്ഞു. താനുമായി സമ്പർക്കം പുലർത്തിയവരെ വിവരം അറിയിച്ചിട്ടുണ്ട്. നവി മുംബൈ ആശുപത്രിയിൽ ചികിത്സ തേടുമെന്നും റാണ അയ്യൂബ് അറിയിച്ചു.

കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു റാണാ അയ്യൂബ്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റാണാ അയ്യൂബിന്റെയും സംഘത്തിൻെയും നേതൃത്വത്തിൽ സഹായം എത്തിച്ചിരുന്നു. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

Story Highlights Rana Ayyub, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top