Advertisement

ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു; ബ്രിഗേഡിയർ തല ചർച്ചകൾ ഇന്നും തുടരുമെന്ന് റിപ്പോർട്ട്

September 9, 2020
2 minutes Read

ഇന്ത്യ- ചൈന അതിർത്തിയിൽ അയവില്ലാതെ സംഘർഷാവസ്ഥ. ബ്രിഗേഡിയർ തല ചർച്ചകൾ ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ നടക്കുന്ന സംഘർഷാവസ്ഥ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയെ സങ്കീർണമാക്കിയിട്ടുണ്ട്. അരുണാചലിൽ നിന്ന് കാണാതായ യുവാക്കളെ ചൈനയിൽ നിന്ന് രാജ്യത്ത് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി.

ലഡാക്കിലെ റെസാങ് ലായിൽ ഇന്ത്യ ചൈന
സൈനികർ മുഖാമുഖം നിൽക്കുന്നത് തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം ഒഴിവാക്കാൻ സേനകൾ തമ്മിൽ ആശയവിനിമയം തുടരുകയാണ്. ഇതിനിടെ, ചൈനീസ് സൈനികർ വടിയും വാളും മറ്റ് ആയുധങ്ങളുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.

അതേസമയം, മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. നാളെയാണ് ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കൂടിക്കാഴ്ച നിർണായകമാണ്. അരുണാചലിൽ നിന്ന് കാണാതായ യുവാക്കളെ ചൈനയിൽ നിന്ന് രാജ്യത്ത് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. യുവാക്കളെ ചൈനയിൽ കണ്ടെത്തിയത് പീപ്പിൾ ലിബറേഷൻ ആർമിയാണ് കരസേനയെ അറിയിച്ചത്.

Story Highlights Tensions on India-China border escalate; Brigadier General talks are reported to continue today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top