Advertisement

സംസ്ഥാനത്ത് 33 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; ആകെ 594

September 10, 2020
Google News 1 minute Read

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 33 പ്രദേശങ്ങള്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2), തൃശൂര്‍ ജില്ലയിലെ മടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6), ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വാരന്തറപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ (12, 13), കുറ്റ്യാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (സബ് വാര്‍ഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ഒന്‍പതു പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സബ് വാര്‍ഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Story Highlights 33 new hotspots in the state; Total 594

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here