മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചത്.

കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെയും മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂര്‍ സന്ദര്‍ശന സമയത്ത് സമ്പര്‍ക്കത്തിലൂണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആന്റിജെന്‍ പരിശോധന നടത്തിയത്.

Story Highlights CM Pinarayi Vijayan’s covid test result is negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top