Advertisement

യജമാനന്റെ ജീവൻ രക്ഷിച്ചു; ഷോക്കേറ്റ് അപ്പൂസിന് ജീവൻ നഷ്ടമായി

September 10, 2020
1 minute Read

കോട്ടയം വാഴൂരിൽ യജമാനനെ രക്ഷിക്കാനായി വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ വളർത്തുനായ മരിച്ചു. പാല് വാങ്ങാനിറങ്ങിയ ചാമംപതാൽ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷും (32) വളർത്തുനായ അപ്പൂസുമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന ഉടൻ തന്നെ കെഎസ്ഇബിയിൽ വിവരം അറിയിച്ച് കമ്പിയിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു. അപ്പോഴേക്കും അപ്പൂസിന്റെ ജീവൻ നഷ്ടപ്പെട്ടു. കമ്പികൾ കൂട്ടിക്കെട്ടിയ ഭാഗം പൊട്ടിവീണപ്പോൾ ഉള്ള കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്.

Read Also : റോഡരികില്‍ തള്ളിയ നായ്ക്കുട്ടികള്‍ക്ക് തുണയായ് പൊലീസ്

ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. പാൽ വാങ്ങാനിറങ്ങിയ അജീഷിനൊപ്പം അപ്പൂസും ഇറങ്ങി. പിന്നീട് നിലത്ത് കിടന്ന കമ്പിയിൽ നിന്ന് അപ്പൂസിനാണ് ആദ്യം ഷോക്കേറ്റത്. പത്തടിയോളം ദൂരത്തേക്ക് അപ്പൂസ് തെറിച്ച് വീണു. പിന്നീട് മുന്നോട്ട് വന്ന അജീഷിനെ തടഞ്ഞതിനിടയിലാണ് അപ്പൂസിന് വീണ്ടും ഷോക്കേറ്റത്. അപ്പൂസിന്റെ ജഡം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. അപ്പൂസിന്റെ വിയോഗത്തിൽ സങ്കടത്തിലാണ് വീട്ടുകാർ.

Read Also : dog died while saving mans life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top