കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചു നീക്കിയ നടപടി; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചു നീക്കിയ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിയാണ് സർക്കാറിനോട് വിശദീകരണം തേടിയത്. കെട്ടിടം പൊളിച്ചു നീക്കിയ നടപടിയിൽ ഗവർണർ കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകും.
അതേ സമയം, കെട്ടിടം പൊളിച്ചു നീക്കിയതിനെതിരെയുള്ള കങ്കണയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് വൈകിട്ട് 3 മണിക്ക് പരിഗണിക്കും. അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മണികർണിക ഫിലിംസ് പ്രവർത്തിക്കുന്ന ഓഫീസിന്റെ ഒരു ഭാഗം ഇന്നലെ ബിഎംസിപൊളിച്ചുനീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊളിക്കൽ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായത്.
മഹാരാഷ്ട്ര സർക്കാരും കങ്കണയുമാടയുള്ള തുറന്ന വാക് പോരിന് പിന്നാലാണ് കെട്ടിടം പൊളിക്കൽ നടപടിയെന്നതും ശ്രദ്ധേയമാണ്.
Story Highlights – kankana ranaut office demolished, governer asked for an explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here