രൂപേഷിനെതിരായ കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയിൽ

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെയുള്ള കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിച്ചു. പാലക്കാട്ടെ പ്രിൻസിപ്പൽ സെഷൻസ് കോടതി രൂപേഷ് പ്രതിയായ കേസ് റദ്ദാക്കിയതിന് പിന്നാലെയാണ് അപേക്ഷ സമർപ്പിച്ചത്.

രൂപേഷിനെതിരെ കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ യുഎപിഎ വകുപ്പുകൾ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ അന്തിമതീർപ്പാകും വരെ വിചാരണക്കോടതികൾ തീരുമാനമെടുക്കുന്നത് തടയണമെന്ന് സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

പാലക്കാട് നഗരത്തിലെ മക്‌ഡൊണാൾഡ്, കെഎഫ്‌സി റസ്റ്റോറന്റുകൾ ആക്രമിച്ച കേസിലാണ് പ്രതികൾക്കെതിരായ യുഎപിഎ ഒഴിവാക്കിയത്. 2014 ഡിസംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസർഗോഡ് സ്വദേശികളായ അരുൺ ബാലൻ, ശ്രീകാന്ത്, കണ്ണൂർ സ്വദേശികളായ കെവി ജോസ്, അഷറഫ്, കൊല്ലം സ്വദേശി രമണൻ, പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോർജ്, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ സി.പി.മൊയ്തീൻ, സി.പി.ഇസ്മയിൽ, മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതികൾക്കെതിരെ പാലക്കാട് ഡിവൈഎസ്പി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

Story Highlights Roopesh, UAPA Case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top