സഹായം അഭ്യർത്ഥിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന് വീഴ്ചയെന്ന് കുടുംബം

കണ്ണൂർ പാനൂരിൽ പ്രസവത്തെ തുടർന്ന് നവജാത ശിശു മരിച്ചു. മാണിക്കോട്ട് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അരക്കിലോമീറ്റർ മാത്രം അകലെയുള്ള പാനൂർ സിഎച്ച്‌സിയിൽ വിവരം അറിയിച്ചു. എന്നാൽ കൊവിഡ് കാലമായതിനാൽ വീട്ടിൽ എത്താൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതിനിടെ സമീറയുടെ ആരോഗ്യസ്ഥതി മോശമായി. തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ നഴ്‌സ് എത്തിയാണ് പ്രവസമെടുത്തത്.

തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞ് മരിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കുടുംബം ആരോപിച്ചു. സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Story Highlights New born baby

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top