ജമ്മുകാശ്മീരില്‍ ഭീകരവിരുദ്ധ നടപടി ശക്തമാക്കി സുരക്ഷാസേന

ജമ്മുകാശ്മീരില്‍ ഭീകരവിരുദ്ധ നടപടി ശക്തമാക്കി സുരക്ഷാസേന. കുപ്‌വാര മേഖലയില്‍ വെച്ച് രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി. ഇവരില്‍ നിന്ന് ആയുധങ്ങളും, ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തു.

കുപ്‌വാരയിലെ സോപോര്‍ പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരര്‍ പിടിയിലായത്. കൂടാതെ അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പുഞ്ച് ജില്ലയില്‍ മൂന്നു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Story Highlights Security forces intensify anti-terror operation in Jammu and Kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top