യുഎഇയില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ്; നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്ക്

യുഎഇയില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന
പ്രതിദിന കണക്കാണിതെന്ന് യുഎഇ ആരോഗ്യമേഖല വക്താവ് ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 76911 ആയി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം ഇതോടെ 398 ആയി ഉയര്‍ന്നു. 586 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 67945 ആയി.
യുഎഇയില്‍ പുരുഷന്‍മാരിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ രോഗബാധിതരില്‍ 62 ശതമാനം പേരും പുരുഷന്‍മാരാണ്. ഇവരില്‍ 12 ശതമാനം പേര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്ത് എത്തിയവരാണ്. പുതിയ കേസുകളില്‍ 88 ശതമാനവും വിവാഹം, ജോലി മറ്റ് സാമൂഹിക ഒത്തുചേരലുകളിലൂടെ പടര്‍ന്നതാണെന്നും അല്‍ ഹൊസാനി പറഞ്ഞു. ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
Story Highlights – uae covid 19 updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here