കൊവിഡ് കാലത്ത് മീൻ വിൽപനയുമായി നടൻ വിനോദ് കോവൂർ

എം 80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മൂസക്കായെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. ജീവിതത്തിലും അതേ മീൻ വിൽപനക്കാരന്റെ വേഷം അണിയുകയാണ് സിനിമാ സീരിയൽ താരം വിനോദ് കോവൂർ. അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രത്തെ ജീവിതത്തിലും പകർന്നാടുകയാണ് ഈ അഭിനേതാവ്.
കൊവിഡ് കാലത്തെ അതിജീവനത്തിന്റെ മാതൃകയാവുകയാണ് വിനോദും വിനോദിന്റെ പുതിയ സംരംഭമായ സീ ഫ്രഷ് എന്ന മത്സ്യക്കടയും. എന്നാൽ പഴയ എം80 എടുത്ത് നഗരം ചുറ്റി മീൻ വിൽക്കുകയല്ല. പകരം കോഴിക്കോട് പാലാഴിയിലെ സീ ഫ്രഷ് എന്ന കടയിലാണ് വിൽപന.
ചാലിയത്തെ മത്സ്യബന്ധന ബോട്ടുള്ള സുഹൃത്തുക്കൾ വഴി ഇടനിലകാരില്ലാതെ നേരിട്ടാണ് മത്സ്യം എത്തിക്കുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി തന്നെയാണ് പുതിയ സംരംഭം തുടങ്ങാൻ കാരണമായതെന്ന് വിനോദ് പറയുന്നു. ഒരുപാട് പാഠങ്ങൾ നൽകിയ കൊവിഡ് കാലത്ത് അതിജീവനത്തിന്റെ പുത്തൻ സന്ദേശം പകർന്നു നൽകുകയാണ് വിനോദ്.
Story Highlights – vinod kovoor, fish selling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here