കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ്

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ 11 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസ് ജോലിയിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കോളജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററാക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. ജില്ലയിലെ കൊവിഡ് ആശുപത്രിയായിരുന്നു പാരിപ്പള്ളി മെഡിക്കല്‍ കോളജ്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് 11 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായുള്ള അഞ്ച് പൊലീസുകാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights – covid, Kollam Paripally Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here