Advertisement

വയനാട് മുത്തങ്ങയില്‍ വീണ്ടും ലഹരി വേട്ട

September 11, 2020
1 minute Read

വയനാട് മുത്തങ്ങയില്‍ വീണ്ടും ലഹരി വേട്ട. ഇന്ന് രണ്ടാം തവണയാണ് ലഹരി വസ്തുക്കള്‍ പിടികൂടുന്നത്.
ഉച്ച കഴിഞ്ഞ് പിടികൂടിയത് അഞ്ച് ലക്ഷത്തിന്റെ പാന്‍ മസാല. രണ്ട് കോടിയോളം രൂപയുടെ ലഹരി വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയത്. യാത്രാ വാഹനങ്ങള്‍, ചരക്ക്, പച്ചക്കറി വാഹനങ്ങള്‍, പാഴ്‌സല്‍ വാഹനങ്ങള്‍ എന്നിവയില്‍ നിന്നായി രണ്ട് ദിവസത്തിനുള്ളില്‍ മാത്രം പിടികൂടിയത് ഒരു കോടി 90 ലക്ഷത്തിന്റെ ലഹരി വസ്തുക്കളാണ്.

ഇന്നലെ വൈകിട്ടും ഇന്നും പുലര്‍ച്ചെയും ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് ഇന്ന് ഉച്ച കഴിഞ്ഞും ലഹരി വേട്ട നടന്നത്. വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നാണ് ഇത്തരത്തില്‍ നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും മഞ്ചേരിക്ക് കടത്താന്‍ ശ്രമിച്ച 8100 പാക്കറ്റ് ഹാന്‍സാണ് പരിശോധനയില്‍ അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശികളായ യാസര്‍ (35), റഹീം (31) എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മഹീന്ദ്ര മാര്‍ഷല്‍ ജീപ്പിന്റെ മുകള്‍ത്തട്ടില്‍ നിര്‍മിച്ച രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഹാന്‍സ്. പിടിച്ചെടുത്ത ഹാന്‍സിന് ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിച്ചെടുത്ത ഉത്പന്നങ്ങളും വാഹനവും പ്രതികളെയും പൊലീസിന് കൈമാറി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജുനൈദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

Story Highlights Intoxicated hunting again in Muthanga wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top