കാസർഗോഡ് 102 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 28 പേർക്ക് കൊവിഡ്

Kasaragod idukki covid update

കാസർഗോഡ് പുതുതായി 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 100 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 2 പേർ ഇതരസംസ്ഥാനത്ത് നിന്ന് നാട്ടിലെത്തിയവരാണ്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.14 പേർക്കാണ് ഇവിടെ രോഗബാധ. ചെറുവത്തൂർ, ഉദുമ, കാസർഗോഡ് മേഖലകളിൽ 8 പേർക്ക് വീതവും രോഗം കണ്ടെത്തി.131 പേർ പുതുതായി രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇടുക്കിയിൽ ഇന്ന് 28 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8 പേർക്കും രോഗബാധയുണ്ടായി. 39 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

Story Highlights Kasaragod idukki covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top