ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച് രോഹിത്; ഗാലറിയുടെ പുറത്തേക്ക് പന്തടിച്ച് ധോണി: വൈറൽ വിഡിയോകൾ

MS Dhoni six CSK

ഓടുന്ന ബസിനു മുകളിലേക്ക് സിക്സറടിച്ച മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സ്റ്റേഡിയത്തിനു പുറത്തേക്ക് പായിക്കുന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ വിഡിയോ ആണ് സിഎസ്കെ പങ്കുവച്ചിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

ധോണി അടിച്ച പന്ത് നഷ്ടപ്പട്ടതിനു പിന്നാലെ അടുത്ത പന്ത് എടുക്കുകയാണ്. ആ ഷോട്ട് പവർ കൊണ്ടല്ലെന്നും ടൈമിങും ബാറ്റ് സ്വിങും കൊണ്ടാണെന്നും പറയുന്ന സിഎസ്കെ താരം മുരളി വിജയെയും വിഡിയോയിൽ കാണാം.

Read Also : ഇംഗ്ലണ്ടിൽ നിന്ന് 22 താരങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ഐപിഎൽ ടീമുകൾ മുടക്കുന്നത് ഒരു കോടിയോളം രൂപ

ഇത്തവണ ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബർ 19ന് അബുദാബിയിലാണ് പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights MS Dhoni’s monster six in CSK training stuns Murali Vijay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top