അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ; ആവശ്യം തള്ളി കോടതി

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ. എന്നാൽ അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എൻഐഎ കോടതി തള്ളി.
അലന്റേയും താഹയുടേയും ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കുന്ന നടപടികൾക്കിടെയാണ് നാടകീയ നീക്കവുമായി എൻഐഎ രംഗത്തെത്തിയത്. ഇരുവർക്കും ജാമ്യം നൽകുന്നത് തടയണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും കാണിച്ചാണ് എൻഐഎ വിചാണ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
Read Also : അലനും താഹയ്ക്കും ജാമ്യം കിട്ടിയതിൽ സന്തോഷമെന്ന് എം എ ബേബി
ഹൈക്കോടതി ഇന്ന് പിരിഞ്ഞാൽ നാളെയും മറ്റന്നാളും അവധി ദിനങ്ങളാണ്. ഇതേ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ ഇന്ന് തന്നെ കോടതിയെ സമീപിച്ചത്. ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും, ഇത് സീൽ വച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നുമാണ് എൻഐഎ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അൽപസമയത്തിനകം ഹർജി ഹൈക്കോടതി പരിഗണിച്ചേക്കും.
Story Highlights – Alan shuhaib, Thaha fasal, Pantheerankavu UAPA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here