മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: രമേശ് ചെന്നിത്തല

ramesh chennithala on gold smuggling case

മന്ത്രി കെ.ടി. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മാര്‍ക്ക് ദാനത്തിലൂടെ ക്രിമിനല്‍ കുറ്റമാണ് മന്ത്രി ചെയ്തത്. ഭൂമി വിവാദം വന്നപ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുമ്പോഴും മുഖ്യമന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താഴുകയാണ്. എല്ലാ തരത്തിലുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ കുടപിടിക്കുകയാണ്. തെറ്റുകള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറി പിണറായി വിജയന്റേത്. സംസ്ഥാനത്ത് നിയമവാഴ്ച ഉയര്‍ത്തിപിടിക്കേണ്ട മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇത്തരം വീഴ്ചകള്‍ ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇന്ന് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. രാവിലെ ഒന്‍പത് മണിമുതല്‍ 11 മണിവരെയായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ ചോദ്യം ചെയ്യലാണ് നിലവില്‍ നടന്നതെന്നാണ് വിവരം. മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് മേധാവി അറിയിച്ചു.

Story Highlights Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top