Advertisement

അതിർത്തി കടന്നുവെന്നാരോപിച്ച് പിടികൂടിയ യുവാക്കളെ വിട്ടു നൽകി ചൈന

September 12, 2020
6 minutes Read

അതിർത്തി കടന്നുവെന്നാരോപിച്ച് പിടികൂടിയ അരുണാചൽപ്രദേശ് സ്വദേശികളായ യുവാക്കളെ വിട്ടു നൽകി ചൈന. സെപ്തംബർ ഒന്നിന് അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെയാണ് ചൈന ഇന്ത്യക്ക് കൈമാറുന്നത്. ഇന്ന് ഉച്ചയോടെ യുവാക്കളെ കൈമാറുമെന്നാണ് വിവരം. ഇന്ത്യൻ സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി സ്വദേശികളാണ് യുവാക്കൾ. എൽഎസി കടന്നുവെന്നാരോപിച്ചാണ് ഇവരെ സെപ്തംബർ രണ്ടിന് ചൈനീസ് സൈന്യം പിടികൂടിയത്. സെപ്തംബർ ഒന്ന് മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ ചൈനയുടെ പിടിയിലാണെന്ന് വ്യക്തമായത്. രാഷ്ട്രപതിയുടേയും ഇന്ത്യൻ സൈന്യത്തിന്റേയും ഇടപെടലാണ് യുവാക്കളുടെ മോചനത്തിന് വഴിയൊരുക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top