ഞാനൊരു പാവം!!! എന്ന് കോട്ടയംകാരി ‘കൊറോണ’

ചൈനയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2019ൽ ആണെങ്കിലും കോട്ടയം മള്ളൂശ്ശേരിയിൽ കൊറോണ എത്തിയത് പത്തുവർഷം മുമ്പ്! മള്ളൂശ്ശേരി സ്വദേശി ഷൈൻ തോമസിന്റെ ഭാര്യയുടെ പേരാണ് കൊറോണ. കൊവിഡ് എത്തിയതോടെ രോഗം പരത്തുന്ന വൈറസിന്റെ അതേപേരുള്ള ഈ യുവതി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.

ആർക്കുമില്ലാത്ത പേരുമായി മുപ്പത്തിനാല് വർഷം ജീവിച്ച ഈ യുവതി ഇന്ന് നാട്ടുകാർക്കെല്ലാം കൗതുകമാണ്. അപൂർവ്വമായ പേര് വന്ന കഥ ഇങ്ങനെയാണ്. മാമോദിസ മുക്കുന്ന സമയത്ത് കുഞ്ഞിന് പേര് ആരും ആലോചിച്ചിരുന്നില്ല. ആ സമയത്ത് അച്ചൻ ഇട്ട പേരാണ് കൊറോണ എന്നത്.

Read Also : കൊല്ലം ചാത്തന്നൂരില്‍ വീണ്ടും കരടിയെ കണ്ടെന്ന് നാട്ടുകാര്‍

ആദ്യമൊന്നും ഇഷ്ടമില്ലായിരുന്ന പേരിനെ കൊറോണ സ്‌നേഹിച്ചു തുടങ്ങിയപ്പോഴാണ് സാക്ഷാൽ കൊറോണയുടെ വരവ്. എല്ലാവരും ഇപ്പോൾ കൊറോണയെന്ന് വിളിക്കുന്നു. അതിൽ സങ്കടമെന്നുമില്ല. കൊറോണ ഭയങ്കരൻ ആണെങ്കിലും താൻ അങ്ങനെയല്ലെന്ന് രണ്ടു കുട്ടികളുടെ അമ്മയായ കൊറോണ ഷൈൻ. വൈറൽ ആയതോടെ ഈ അപൂർവ്വ പേരുകാരിയെ തേടി പഴയ കൂട്ടുകാരുടെ വിളിയുമെത്തി. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഷൈനിന്റെ സുഹൃത്തുക്കൾ പകർത്തിയ വീഡിയോയിലൂടെയാണ് കൊറോണ താരമായത്.

Story Highlights corona named woman at kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top