എറണാകുളത്ത് 188 പേർക്ക് കൊവിഡ്; 233 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയ്ക്ക് അല്പം ആശ്വാസം പകർന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവരടെ പ്രതിദിന കണക്ക് 200 ൽ താഴെ റിപ്പോർട്ട് ചെയ്തു. 188 പേർക്കാണ് പുതുതായി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 180 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 233 പേരാണ് ജില്ലയിൽ രോഗമുക്തി നേടിയത്.
Read Also : കോട്ടയം ജില്ലയില്‍ 166 പേര്‍ക്കു കൂടി കൊവിഡ്; 159 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
ദിവസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200 ൽ താഴെയാവുന്നത്. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ദിനംപ്രതി വർധിക്കുകയാണ്. 10 ആരോഗ്യപ്രവർത്തകർക്കും 11 ഐ. എൻ. എച്ച്. എസ് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. പശ്ചിമ കൊച്ചിയിലും ജില്ലയുടെ മലയോരമേഖലകളിലും സമ്പർക്കവ്യാപനം രൂക്ഷമാണ്. കുന്നുകര, രായമംഗലം, ഫോർട്ട്കൊച്ചി, പള്ളുരുത്തി, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
3038 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്.
Story Highlights – Ernakulam covid update today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here