‘ആട്ടിൻതോലിട്ട ചെന്നായ; ‘കാലൻ’ എന്തുകൊണ്ട് വൈകി’: സ്വാമി അഗ്നിവേശിനെതിരെ വിവാദ പരാമർശവുമായി മുൻ സിബിഐ ഡയറക്ടർ

അന്തരിച്ച സ്വാമി അഗ്നിവേശിനെതിരെ വിദ്വേഷ പരാമർശവുമായി മുൻ സിബിഐ ഡയറക്ടർ നാഗേശ്വര റാവു. കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശെന്ന് നാഗേശ്വര റാവു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുൻ സിബിഐ ഡയറക്ടറുടെ പ്രതികരണം.
സ്വാമി അഗ്നിവേശ് ഒരു തെലുങ്ക് ബ്രാഹ്മണനാണെന്നത് തനിക്ക് അപമാനമുണ്ടാക്കുന്നു. ആട്ടിൻതോലിട്ട ചെന്നായയാണ് അദ്ദേഹം. സ്വാമി അഗ്നിവേശിനായി ‘കാലൻ’ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ടാണെന്നും നാഗേശ്വരറാവു ചോദിച്ചു.

സാമൂഹ്യ പ്രവർത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ഇന്നലെയാണ് അന്തരിച്ചത്. കരൾ രോഗ ബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. സമാധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധ സമരം, തൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രചാരണം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
Read Also :സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ് അന്തരിച്ചു
Story Highlights – Swami agnivesh, Former cbi director, Nageswara rao
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here