കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ അന്തരിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ കളപ്പുരക്കപ്പറമ്പിൽ (57) അന്തരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
Read Also :
ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് പിസി ജോർജിന്റെ ജനപക്ഷം അംഗം ആയാണ് വിജയിച്ചത്. നേരത്തെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights – obit, kottayam, lissy sebastian kalappurakkal
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News