മണ്ണാർക്കാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് മണ്ണാർക്കാട് കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ കുളപ്പാടം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിന്റെ നാലാം ദിവസമാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാടാമ്പുഴയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ അന്നുതന്നെ രക്ഷപ്പെടുത്തിയിരുന്നു. കാടാമ്പുഴ സ്വദേശി ഇർഫാനെ കണ്ടെത്താനുണ്ട്.

Story Highlights dead body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top