പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു

വയനാട് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു. നാല് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇലക്ട്രിക് കവലയിലുള്ള പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ താത്കാലികമായി അടച്ചത്.
ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളിൽ പുൽപള്ളി സ്റ്റേഷന്റെ പ്രവർത്തനമെന്ന് റെയ്ഞ്ച് ഓഫീസർ ടി. ശശികുമാർ പറഞ്ഞു. ഇലക്ട്രിക് കവലയിൽ സ്ഥിതിചെയ്യുന്ന കടയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച 100 പേർക്ക് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ നാലു വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, വയനാട്ടിൽ ഇന്നലെ 52 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 33 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
Story Highlights – pulpally forest station closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here