ജാതി വിവേചനത്തിനു കട്ട് പറഞ്ഞ് വട്ടവട; പഞ്ചായത്തിന്റെ പൊതു ബാർബർ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഇടുക്കി വട്ടവടയിൽ മുടി വെട്ടുന്നതിനെ ചൊല്ലിയുള്ള ജാതിവിവേചനത്തിന് വിരാമമിട്ട് പൊതു ബാർബർഷോപ്പ് ആരംഭിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ ബാർബർ ഷോപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുതിയ ബാർബർ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.
കാലങ്ങളായി വട്ടവടയിൽ നിലനിൽക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പഞ്ചായത്ത്. ചക്ലിയ വിഭാഗത്തിന് പ്രവേശനം നിഷേധിച്ച ബാർബർഷോപ്പുകൾ അടപ്പിച്ചാണ് പഞ്ചായത്തിൽ പൊതു ബാർബർ ഷോപ്പ് ആരംഭിച്ചത്. വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ബാർബർ ഷോപ്പ് ഉദ്ഘാടനം ചെയ്ത് ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു.
Read Also : ചക്ലിയ വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ചു; വട്ടവടയിൽ ബാർബർ ഷോപ്പുകൾ പൂട്ടിച്ചു
കോവിലൂർ ടൗണിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് പുതിയ ബാർബർ ഷോപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇവിടേക്കുള്ള കസേര, കണ്ണാടി, കത്രിക തുടങ്ങിയ സാധന സാമഗ്രികളും പഞ്ചായത്ത് തന്ന വാങ്ങി നൽകി. ഒരു വർഷത്തേക്ക് കടമുറിയുടെ വാടകയും ഒഴിവാക്കിയിട്ടുണ്ട്. ജാതി വിവേചനം വട്ടവടയിൽ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പുതുതലമുറയിൽ പെട്ട യുവാക്കൾ.
പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എം പി അടക്കമുള്ളവർ വട്ടവടയിലെത്തി ചർച്ച നടത്തിയിരുന്നു. ജാതി വിവേചനം കാണിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.
Story Highlights – Barber shop opened in vattavada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here