മന്ത്രി ഇ.പി ജയരാജന്റെ മകനെതിരെ പ്രതിപക്ഷവും ബിജെപിയും; സ്വപ്നയുമായി ഇ.പി ജയരാജന്റെ മകന് ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ്

മന്ത്രി ഇ.പി ജയരാജന്റെ മകനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്ത്. സ്വപ്നയുമായി ഇപി ജയരാജന്റെ മകന് ബന്ധമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ.പി ജയരാജന്റെ മകന് പങ്കുണ്ടെന്നും ഒരു കോടിയിലധികം രൂപ കമ്മീഷൻ പറ്റിയതായി കെ സുരേന്ദ്രനും ആരോപിച്ചു.
സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി ഇപി ജയരാജന്റെ മകന് ബന്ധമുണ്ട്. മന്ത്രി പുത്രൻ ലൈഫ് മിഷൻ ഇടപാടിൽ കമ്മീഷൻ വാങ്ങിയോ എന്നും ഇ.പി ജയരാജന്റെ മകന്റെ ബന്ധമെന്താണ് എന്നതും സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് തിരിഞ്ഞെന്ന ഭയമാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സിപിഐഎം രംഗത്ത് വരാൻ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മന്ത്രി ഇ.പി ജയരാജന്റെ മകന് ലൈഫ് മിഷൻ ഇടപാടിൽ ഒരു കോടിയിലധികം രൂപ കമ്മീഷൻ പറ്റിയെന്നും സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നേഴ്സുമാരുടെ ഫോണിൽ നിന്നും പല ഉന്നതരുമായി ബന്ധപ്പെട്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സർക്കാരിന്റെ സഹായത്തോടെയാണ് ഈ സൗകര്യം സ്വപ്നയ്ക്ക് ലഭിച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നെഞ്ചു വേദനയെ തുടർന്ന് സെപ്റ്റംബർ 7ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വപ്ന സുരേഷിനെ ഇന്നലെയാണ് വിയൂർ വനിതാ ജയിലേക്ക് മാറ്റിയത്.
Story Highlights – bjp and congress anainst EP jayarajan’s son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here