ദേശീയ പാതക്ക് അരികിൽ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ; നെട്ടൂർ പ്രദേശവാസികൾക്ക് ദുരിതം

waste disposal

സാമൂഹ്യ വിരുദ്ധർ തള്ളുന്ന മാലിന്യം കാരണം വഴി നടക്കാനാവാതെ നെട്ടൂർ പ്രദേശവാസികൾ. ഐഎൻടിയുസി ജംഗ്ഷന് സമീപം എറണാകുളം- ആലപ്പുഴ ദേശീയ പാതയുടെ സർവീസ് റോഡിലാണ് മാലിന്യങ്ങൾ തള്ളുന്നത്.

പ്ലാസ്റ്റിക്കും കോഴി വേസ്റ്റും അടങ്ങിയ മാലിന്യങ്ങൾ കാരണം റോഡിപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വർഷങ്ങളായി സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത് സർവീസ് റോഡിലാണ്.

Read Also : പാലക്കാട് ദേശീയ പാതയിൽ ഇറങ്ങിയ മാനിനെ നാട്ടുകാരും വനംവകുപ്പും അതിസാഹസികമായി പിടികൂടി

മഴ ശക്തമാകുമ്പോൾ ഈ മാലിന്യങ്ങൾ അടുത്തുള്ള കാനയില്‍ ഒഴുകി അടഞ്ഞ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതും പതിവാണ്. അടുത്തുള്ള കടകളിലേക്കും വീടുകളിലേക്കുമാണ് ഈ വെള്ളം ഇരച്ചുകയറുന്നത്. നിരവധി തവണ പരാതിപ്പെട്ടിട്ടും നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ലെന്നാണ് ഇവരുടെ ആരോപണം. വർഷങ്ങളായുള്ള ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

Story Highlights waste disposing near nettur ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top