പാലക്കാട് ദേശീയ പാതയിൽ ഇറങ്ങിയ മാനിനെ നാട്ടുകാരും വനംവകുപ്പും അതിസാഹസികമായി പിടികൂടി

പാലക്കാട് നഗരത്തിൽ ചന്ദ്രനഗറിൽ ദേശീയ പാതയിൽ ഇറങ്ങിയ മാനിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് അതി സാഹസികമായി പിടികൂടി. പരിക്കേറ്റ നിലയിൽ കണ്ട മാനിനെ വാളയാർ മാൻ പാർക്കിലേക്ക് മാറ്റി അടുത്തൊന്നും വനമേഖല ഇല്ലാത്തതിനാൽ മാൻ എവിടെ നിന്ന് വന്നു എന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. പാലക്കാട് നഗരത്തോട് ചേർന്ന് കിടക്കുന്ന ചന്ദ്രനഗറിൽ ഉച്ചയോടെയാണ് ഒരു പുള്ളിമാൻ എത്തിയത്.

ആദ്യം പിരിവുശാല ജംഗ്ഷനിൽ റോഡ് വശത്ത് കുറ്റി കാടിനുള്ളിലായിരുന്ന മാൻ. തെരുവ് നായ്ക്കളുടെ ശല്യം കാരണം റോഡിലിറങ്ങിയതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു, എന്നാൽ, ആളുകൾ കൂടിയതിനെ തുടർന്ന് പരിഭ്രമത്തിൽ ആയ മാൻ സമീപത്തുള്ള വർക് ഷോപ്പിലേക്ക് ഓടി കയറി. പിന്നാലെ വിവരം അറിഞ്ഞെത്തിയ വനംജീവനക്കാരും, നാട്ടുകാരും എല്ലാം മാനിന് പിന്നാലെ.

ദേശീയപാതയിലൂടെ ഓടിയ മാനിനെ ഏറെ പണി പെട്ടാണ് പിടികൂടിയത്. പ്രദേശത്ത് അടുത്തൊന്നും വനമില്ലാത്തതിനാൽ മാൻ എവിടെ നിന്ന് വന്നതാണെന്ന് ഒരു നിശ്ചയവുമില്ല നഗരത്തിലൂടെ ഉള്ള ഓട്ടത്തിനിടയ്ക്ക് ചെറുതായി പരിക്കേറ്റ മാനിനെ വാളയാർ മാൻ പാർക്കിലേക്ക് മാറ്റി, മുറിവുകൾ ചികിത്സിച്ച് സുഖപ്പെടുത്തി ശേഷം പുള്ളി മാനിനെ കാട്ടിലേക്ക് വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

Story Highlights deer landed on the palakkad national highway and was caught by the locals and the forest department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top