ടാറ്റാ മോട്ടോഴ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

tata motors

ടാറ്റാ മോട്ടോഴ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്ന് വ്യാജ പ്രചാരണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഊബറും ഓലയും പോലെ ടാറ്റാ മോട്ടോര്‍സ് ക്യാബ് സര്‍വീസ് ആരംഭിക്കുന്നുവെന്നാണ് പ്രചാരണം. ക്യാബ് ഇ എന്ന പേരില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്നാണ് പ്രചാരണം നടക്കുന്നത്. മുംബൈയിലും പൂനെയിലുമായിരിക്കും ആദ്യഘട്ടത്തിലെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ടാറ്റാ ഗ്രൂപ്പ് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നില്ല. ക്യാബ് ഇ എന്ന ആപ്ലിക്കേഷന്‍ ക്യാബ് ഈസ് ഇന്‍ഫ്ര ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചതാണ്. ടാക്‌സി സര്‍വീസുകള്‍ നടത്തുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും ടാക്‌സികള്‍ ബുക്ക് ചെയ്യുന്നതിനായി വാടകയ്ക്ക് നല്‍കുന്നതിനുമായി തയാറാക്കിയ ആപ്ലിക്കേഷനാണ് ക്യാബ് ഇ. ഈ കമ്പനിക്ക് ടാറ്റാ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല, ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ടാറ്റാ ഗ്രൂപ്പ് ഇതുവരെ യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയിട്ടുമില്ല.

Story Highlights Fact Check Has TATA Motors Launched Cab Service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top