കങ്കണ ഇന്ന് മഹാരാഷ്ട്ര ഗവർണറെ സന്ദർശിക്കും

kankana ranaut

ശിവസേനയുമായുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരിയെ സന്ദർശിക്കും. ഓഫീസ് പൊളിച്ചുനീക്കിയത് അടക്കം വിഷയങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തും.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചു കേസെടുത്തതും ഗവർണറെ അറിയിച്ചേക്കും. ഓഫീസിന്റെ പൊളിച്ചുക്കളഞ്ഞ ഭാഗം പുതുക്കി പണിയില്ലെന്ന് കങ്കണ വ്യക്തമാക്കിയിരുന്നു.

Read Also : കങ്കണ റണൗട്ടിന്റെ ഓഫീസ് പൊളിച്ചു നീക്കിയ നടപടി; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

ഉദ്ധവ് താക്കറെയ്ക്ക് ബോളിവുഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് കങ്കണ ആരോപിച്ചതായാണ് പരാതി. മുംബൈയിലെ വിഖ്‌റോളി പൊലീസ് സ്റ്റേഷനിൽ അഡ്വ. നിതിൻ മനെയാണ് പരാതി നൽകിയത്.

ബോളിവുഡ് നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ മുംബൈയിൽ പാക് അധീന കശ്മീരിന് സമാനമായ സ്ഥിതിയാണെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഈ പശ്ചാത്തലത്തിലാണ് കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ച് നീക്കാൻ കോർപറേഷൻ അധികൃതർ ഉത്തരവിടുന്നത്. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ നോട്ടീസ് പതിപ്പിച്ചിരുന്നതായും അതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയിലേക്ക് കടന്നതെന്നാണ് കോർപറേഷന്റെ വാദം. ഇതിനെതിരെ കങ്കണ നൽകിയ ഹർജിയിൽ കെട്ടിടം പൊളിക്കലിന് ഹൈക്കോടതി താത്കാലിക സ്‌റ്റേ പുറപ്പെടുവിച്ചു.

Story Highlights kankana ranaut, maharashtra governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top