Advertisement

ആരാധകരുടെ റെക്കോർഡഡ് ആരവവും കട്ടൗട്ടുകളും; ഐപിഎലിന് അരങ്ങുണരുന്നു

September 14, 2020
Google News 2 minutes Read
IPL pre-recorded cheers

ഐപിഎലിലേക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് ദിവസങ്ങൾ കൂടിയാണ്. കഴിഞ്ഞ എഡിഷനിലെ ഫൈനലിൽ ഏറ്റുമുട്ടിയ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. കൊവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമില്ലാത്തതു കൊണ്ട് തന്നെ വിവിധ ഫുട്ബോൾ ലീഗുകളും കരീബിയൻ പ്രീമിയർ ലീഗും പരീക്ഷിച്ച ആശയം ഐപിഎലും കടമെടുക്കുകയാണ്.

Read Also : മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലായിരുന്നെങ്കിൽ മുഴുവൻ മത്സരങ്ങളും കളിച്ചേനെ: മുഹമ്മദ് നബിയെപ്പറ്റി ഗൗതം ഗംഭീർ

കളി നടക്കുമ്പോൾ ആരാധകരുടെ റെക്കോർഡഡ് ആരവം കേൾപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഗാലറിയിൽ ആരാധകരുടെ കട്ടൗട്ടുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. ചില ടീമുകൾ ആരാധകർ ആർപ്പു വിളിക്കുന്ന വിഡിയോകൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

“ചില ടീമുകൾ ആരാധകരുടെ റെക്കോർഡഡ് ആരവം കേൾപ്പിക്കും. എല്ലാ ഫോറുകൾക്കും സിക്സറുകൾക്കും വിക്കറ്റുകൾക്കും അകമ്പടിയായി ഈ ആരവം കേൾക്കാം. മറ്റ് ചില ടീമുകളാവട്ടെ, ആരാധകർ ആർപ്പു വിളിക്കുന്ന ചെറു വിഡിയോകൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇതുവഴി തങ്ങൾ മത്സരത്തിൻ്റെ ഭാഗമാകുന്നു എന്ന് ആരാധകർക്ക് തോന്നും. താരങ്ങൾക്കാവട്ടെ, തങ്ങൾക്ക് ആരാധക പിന്തുണയുണ്ടെന്നും തോന്നും. അതാണ് ഏറ്റവും സവിശേഷമായത്.”- ഐപിഎൽ അധികൃതരിൽ ഒരാൾ പറഞ്ഞതായി ബിസിനസ് വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.

Read Also : താംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ; പരിശീലക സംഘത്തിൽ ഇടം

അബുദാബിയിലാണ് കന്നി പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights IPL 2020 to have pre-recorded cheers, fans’ reactions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here