താംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ; പരിശീലക സംഘത്തിൽ ഇടം

ബിസിസിഐ വിലക്കിയ വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലക സംഘത്തിൽ. 48കാരനായ താരത്തെ ബാക്ക്‌റൂം സ്റ്റാഫിൽ ഉൾപ്പെടുത്തിയതായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂർ പറഞ്ഞു. എല്ലാവരുടെയും ആവശ്യപ്രകാരമാണ് അദ്ദേഹത്തെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്തിയതെന്നും വെങ്കി മൈസൂർ പറഞ്ഞു.
Read Also : പ്രവീൺ താംബെയെ വിലക്കിയ ബിസിസിഐയുടെ സ്വാർത്ഥത
“താംബെ ഒരു അത്ഭുതമാണ്. ഓരോ സമയം ഗ്രൗണ്ടിൽ എത്തുമ്പോഴും, കളിക്കാത്ത സമയക്കും, ഡ്രിങ്ക്‌സുമായി അദ്ദേഹം ആദ്യമുണ്ടാവും. എന്തെങ്കിലും പറയാനാണെങ്കിലും, ബൗണ്ടറി ലൈനിലേക്ക് എത്താനാണെങ്കിലും, പ്രചോദിപ്പിച്ച് സംസാരിക്കാനാണെങ്കിലും താംബെ ആദ്യമുണ്ടാവും. ട്രിൻബാഗോ താരങ്ങൾക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ ബൗളിംഗും ക്യാച്ചിംഗുമൊക്കെ വളരെ മികച്ചതായിരുന്നു. എല്ലാവരുടെയും ആവശ്യപ്രകാരമാണ് അദ്ദേഹത്തെ പരിശീലക സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.”- ഇൻസ്റ്റഗ്രാം ലൈവ് സെഷനിൽ വെങ്കി മൈസൂർ പറഞ്ഞു.
Read Also : ആർസിബി പരിശീലകന്റെ യോർക്കർ ചലഞ്ച് ഏറ്റെടുത്ത് ബൗളർമാർ; ആർത്തുല്ലസിച്ച് വിരാട് കോലി: വിഡിയോ
41ആം വയസ്സിലാണ് താംബെ പ്രൊഫഷണൽ ക്രിക്കറ്റിൽ അരങ്ങേറുന്നത്. അതും ഐപിഎല്ലിൽ. ഒരൊറ്റ ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം അരങ്ങേറ്റ സീസണിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം വിക്കറ്റുകൾ. പിന്നാലെ, 2013-14 സീസണിൽ മുംബൈക്കായി രഞ്ജി അരങ്ങേറ്റം. ഗുജറാത്ത് ലയൺസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായും കളിച്ചു. ആകെ 33 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകൾ. 62 ടി-20 കളിൽ നിന്ന് 68 വിക്കറ്റുകളും താരം നേടി. ഇക്കഴിഞ്ഞ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തെങ്കിലും ടി-10 ലീഗ് കളിച്ചതിനാൽ താരത്തെ ബിസിസിഐ വിലക്കി. ഇതേ തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ കൊൽക്കത്ത മാനേജ്മെൻ്റിനു കീഴിലുള്ള സിപിഎൽ ടീം ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ടീമിൽ ഉൾപ്പെടുത്തി. ലീഗിൽ ഏറ്റവും കുറഞ്ഞ എക്കോണമിയുമായി താരം ഞെട്ടിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 4 എക്കണൊമിയിൽ മൂന്ന് വിക്കറ്റുകളും അദ്ദേഹം നേടി.
Story Highlights – Pravin Tambe joining Kolkata Knight Riders coaching staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here