Advertisement

പ്രേക്ഷകർ കാണാൻ കൊതിച്ച സുരേഷ് ഗോപി ; ചിന്തിപ്പിച്ചും ത്രില്ലടിപ്പിച്ചും ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’

1 day ago
Google News 2 minutes Read
jsk

സിനിമ, കാമ്പുള്ള വിഷയം ശക്തമായ സംസാരിക്കുമ്പോൾ അത് പ്രേക്ഷക ഹൃദയം എളുപ്പം കീഴടക്കുമെന്ന് ഉറപ്പാണ്. വിവാദങ്ങൾക്കിടയിൽ പ്രദർശനത്തിനെത്തിയ ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ ആദ്യ ദിനം തന്നെ ആഘോഷമാക്കുകയാണ് പ്രേക്ഷകർ. തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപിയെന്ന മലയാളികളുടെ പ്രിയ സൂപ്പര്‍സ്റ്റാര്‍ നിറഞ്ഞാടുന്നുണ്ട് സിനിമയിൽ. കഴിഞ്ഞ കുറെ കാലമായി മലയാളി കാണാൻ ആഗ്രഹിക്കുന്ന സുരേഷ് ഗോപി.

കോര്‍ട്ട് റൂം ഡ്രാമ സിനിമകളിൽ പലപ്പോഴും വന്നേക്കാവുന്ന വിരസതയെ പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ പരിസരത്ത് അടുപ്പിക്കാത്ത JSK , തീയേറ്ററിൽ പ്രേക്ഷകന് ആഘോഷിക്കാനും ഒപ്പം സീറ്റിൽ അമർന്നിരുന്ന് ചിന്തിക്കാനും അവസരമൊരുക്കുന്നുണ്ട്..നീളൻ ഡയലോഗുകൾ ഒഴുക്കിൽ അവതരിപ്പിക്കുന്ന പ്രേക്ഷകർക്ക് പ്രിയപ്പെട്ട സുരേഷ് ഗോപി വീണ്ടും തകർക്കുന്നത് കാണുമ്പോൾ ഒന്നുറപ്പിക്കും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകനും JSK കാണാൻ എത്തും..

നീതിക്കുവേണ്ടി പോരാടുന്ന ജാനകി എന്ന ഐടി പ്രൊഫഷണലിന്റെ ജീവതത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രത്തിൽ നേരിന് വേണ്ടി പോരാടാൻ എന്നും ഇറങ്ങുന്ന അഭിഭാഷകനായ ഡേവിഡ് ആബേല്‍ ഡോണോവന്‍ ആയാണ് സുരേഷ് ഗോപി എത്തുന്നത്. അനുപമ പരമേശ്വരനാണ് ജാനകിയാകുന്നത്. ജാനകി വിദ്യാധരന്‍റെ ശബ്‌ദം സ്‌ത്രീ സമൂഹത്തിന്‍റെ ഉച്ചത്തിൽ ഉയർന്ന് കേൾക്കുന്ന ശബ്ദമാകുമെന്ന് ഉറപ്പിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍ തന്നെയാണ് . തിരക്കഥ പ്രേക്ഷകനെ മനസിലാക്കിയാണ് രൂപപ്പെടുത്തിയിട്ടുള്ളത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്‌മോസ് എന്‍റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജെ ഫനീന്ദ്ര കുമാര്‍ ആണ്.

Story Highlights : ‘Janaki V. vs State of Kerala’ is thought-provoking and thrilling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here