ആർസിബി പരിശീലകന്റെ യോർക്കർ ചലഞ്ച് ഏറ്റെടുത്ത് ബൗളർമാർ; ആർത്തുല്ലസിച്ച് വിരാട് കോലി: വിഡിയോ

RCB Virat Kohli Bowling

ബൗളർമാർക്കായി യോർക്കർ ചലഞ്ച് നടത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളിംഗ് പരിശീലകൻ ആഡം ഗ്രിഫിത്ത്. പേസ് ബൗളർമാരും സ്പിൻ ബൗളർമാരും ചലഞ്ചിൻ്റെ ഭാഗമായി. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ചലഞ്ചിൻ്റെ വിഡിയോ റോയൽ ചലഞ്ചേഴ്സ് പങ്കുവച്ചിട്ടുണ്ട്. കൃത്യമായി യോർക്കറുകൾ എറിയുന്ന തൻ്റെ ബൗളർമാരുടെ പ്രകടനത്തിൽ ആർത്തുല്ലസിക്കുന്ന ക്യാപ്റ്റൻ വിരാട് കോലിയെയും വിഡിയോയിൽ കാണാം.

യുസ്‌വേന്ദ്ര ചഹാൽ, നവദീപ് സെയ്നി, ഇസുരു ഉഡാന, വാഷിംടൺ സുന്ദർ, ഉമേഷ് യാദവ് തുടങ്ങിയ ബൗളർമാർ പന്തെറിയുന്നുണ്ട്. പത്ത് പന്തുകൾ വീതമാണ് എറിയേണ്ടത്. പന്ത് പിച്ച് ചെയ്യുന്ന സ്ഥാനങ്ങൾക്കനുസരിച്ചാണ് പോയിൻ്റ്. സെപ്തംബർ 21ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ബെംഗളൂരു തങ്ങളുടെ ഐപിഎൽ ക്യാമ്പയിൻ ആരംഭിക്കുക.

Read Also : സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം

സെപ്തംബർ 19നാണ് ഇക്കൊല്ലത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.അബുദാബിയിലാണ് പോരാട്ടം. രണ്ടാമത്തെ മത്സരം ഡെൽഹി ക്യാപിറ്റൽസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ്-റോയൽ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Story Highlights RCB Bowlers Wow Skipper Virat Kohli During Fun Bowling Challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top