കൊല്ലത്ത് വിവാഹ വാഗ്ധാനം നൽകി 18കാരിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ

minor rape man arrested

കൊല്ലത്ത് വിവാഹ വാഗ്ധാനം നൽകി 18കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. ചവറ ചെറുശ്ശേരി മുറിയിൽ കെപി തിയറ്ററിന് എതിർവശം പുളിമൂട്ടിൽ വീട്ടിൽ ഫെഡറിക് ജെയിംസിനെയാണ് (22) ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്.

Read Also : പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍

വിവാഹ വാഗ്ധാനം നൽകി 18കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയാണ് ഇയാൾ പീഡിപ്പിച്ചത്. തെക്കേവിള സ്വദേശിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടു പോയി വിവിധ ഇടങ്ങളിൽ വെച്ച് പീഡിപ്പിച്ച ശേഷം ഇയാൾ കടന്നുകളഞ്ഞു. നാലു മാസത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

ഇരവിപുരം സിഐ കെ വിനോദ്, എസ്ഐമാരായ എപി അനീഷ്, ദീപു, അഭിജിത്ത്, ബിനോദ് കുമാർ, ജിഎസ്ഐ സുനിൽ, എസ്‍സിപിഒ സൈഫുദ്ദീൻ, ഡബ്ല്യുസിപിഒ മഞ്ജു, സിപിഒമാരായ മനാഫ്, ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights Minor rape man arrested in kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top