Advertisement

വിമാനത്തിനുള്ളിൽ യാത്രക്കാർക്ക് ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ ഉത്തരവ്

September 14, 2020
1 minute Read

യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ. വിമാനത്തിനുള്ളിൽ ആരെങ്കിലും ഫോട്ടോയെടുത്താൽ രണ്ടാഴ്ചത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് വിമാനക്കമ്പനികൾക്ക് ശനിയാഴ്ച കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഈ തിരുത്തൽ ഉത്തരവ്.

വിമാനത്തിന്റെ ടേക്ക്ഓഫ്, ലാൻഡിംഗ് വേളയിൽ ഒഴികെ യാത്രക്കാർക്ക് തുടർന്നും ഫോട്ടോ, വിഡിയോ എടുക്കാം. ഫോട്ടോഗ്രഫിക്ക് വിമാനത്തിനുള്ളിൽ യാതൊരു വിലക്കുമില്ലെന്നും ഡിജിസിഎ വ്യക്തക്കുന്നു.

എന്നാൽ, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിലോ, മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിലോ ഫോട്ടോ എടുക്കാൻ കഴിയുന്നതല്ല. മാത്രമല്ല, റെക്കോർഡിംഗ് ഉപകരങ്ങൾ സുരക്ഷയ്ക്ക് വീഴ്ച വരുന്ന തരത്തിൽ ഉപയോഗിക്കാൻ
പാടില്ലെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

നടി കങ്കണ റണൗട്ടിന്റെ ഫോട്ടോ പകർത്താൻ ചണ്ഡീഗഢ്- മുംബൈ ഇൻഡിഗോ വിമാനത്തിൽ ശ്രമം നടന്നതിന് പിന്നാലെയാണ് ഫോട്ടോഗ്രഫി വിലക്കികൊണ്ടുള്ള
ഡിജിസിഎയുടെ നിർദേശം വന്നത്.

Story Highlights passengers photography flight, DGCA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top