പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയാർ; സർക്കാർ ഹൈക്കോടതിയിൽ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയാറെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോടതി പറഞ്ഞു. വിശദമായ റിപോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. നിക്ഷേപകരാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കാണിച്ച് കോടതിയിൽ ഹർജി നൽകിയത്.
മൂവായിരത്തിലേറെ പരാതികളാണ് പോപ്പുലർ ഫിനാൻസിനെതിരെ വന്നിരിക്കുന്നത്. വളരെ വിപുലമായ പരാതികളായതുകൊണ്ട് തന്നെ ഒറ്റ കേസാക്കിയാണ് അന്വേഷണ സംഘം അന്വേഷിച്ചിരുന്നത്. 2000 കോടി മതിപ്പ് വരുന്ന തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തെമ്പാടും നിരവധി പേർ തട്ടിപ്പിനിരയായതുകൊണ്ട് കേസിൽ വിപുലമായ അന്വേഷണം ആവശ്യമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഹർജി കോടതി നാളെ പരിഗണിക്കും.
Story Highlights – ready for cbi probe says state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here