Advertisement

വാറണ്ടില്ലാതെ പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള സേനയെ രൂപീകരിക്കാനൊരുങ്ങി യുപി സർക്കാർ

September 14, 2020
1 minute Read

വാറണ്ടില്ലാതെ പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ള സേനാവിഭാഗത്തെ സംസ്ഥാനത്ത് രൂപീകരിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ കോടതികൾ, വിമാനത്താവളങ്ങൾ, അധികാരസ്ഥാപനങ്ങൾ, മെട്രോ, ബാങ്ക്, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണമാണ് ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സ്(യുപിഎസ്എസ്എഫ്) എന്ന പുതിയ വിഭാഗത്തെ രൂപീകരിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

പ്രാഥമിക ഘട്ടത്തിൽ യുപി പൊലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസിയിൽ നിന്നുള്ള അംഗങ്ങളെയായിരിക്കും യുപിഎസ്എസ്എഫിലേക്ക് നിയോഗിക്കുക. ഇതിനായി 1,7,47,06 കോടി രൂപ നീക്കിവയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

എന്നാൽ മുൻകൂർ അനുമതിയില്ലാതെ ഏതൊരാളെയും അറസ്റ്റ് ചെയ്യുന്ന നടപടിയ്‌ക്കെതിരെ സംസ്ഥാനത്തിനകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ, സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഐഎസ്എഫിന്റെ സമാന അധികാരം യുപിഎസ്എസ്എഫിനുണ്ടായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നത്.

1968ലെ സിഐഎസ്എഫ് ആക്ടിന്റെ പതിനൊന്നാം വകുപ്പിൽ വ്യക്തമാക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തതോ ചെയ്യാൻ സാധ്യതയുള്ള വ്യക്തി രക്ഷപ്പെടുമെന്നോ കുറ്റകൃത്യം മറയ്ക്കുമെന്നോ ഉറപ്പുള്ള സാഹചര്യത്തിൽ ആ വ്യക്തിയെ വാറണ്ടിന്റെ അഭാവത്തിൽ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഈ പ്രത്യേക സേനയ്ക്കുണ്ടായിരിക്കുന്നതാണ്.

Story Highlights UP government, army powers ,police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top