സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു; കണ്ടെത്തി അന്വേഷണ സംഘം

anil akkara mla visited swapna suresh

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി കണ്ടെത്തൽ. സന്ദർശന ഉദ്ദേശം എന്തായിരുന്നു എന്ന് എൻഐഎ ആരാഞ്ഞു.

സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ എൻഐഎ പരിശോധിക്കുകയാണ്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം, സ്വർണക്കടത്ത് കേസ് പ്രതികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനിൽ അക്കര എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്റെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണെന്നും മെഡിക്കൽ കോളജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചു. ഇതിന് പിന്നാലെയാണ് എംഎൽഎയും ആശുപത്രി സന്ദർശനം പുറത്തുവരുന്നത്.

Story Highlights anil akkara mla visited swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top