ഭ്രാന്തി

..
വിനിതാ മഠത്തില്‍/കവിത
വീട്ടമ്മയാണ് ലേഖിക
ഭ്രാന്ത് നിറഞ്ഞൊരാവേളയില്‍
നീയെന്റെ കാലുകള്‍
ഞാനറിയാതെ ചങ്ങലക്കിട്ടു
ഞാനറിയുന്നില്ലിന്നു
നിറവും മണവും യൗവ്വനവും
എന്റെ കണ്ണുകള്‍ക്ക് കാഴ്ചമങ്ങി
എന്റെ നാവില്‍നിന്നും
രുചിമുകുളങ്ങള്‍ പോയ്മറഞ്ഞു ….
എന്റെ ചെവിയില്‍
ഭുലോകം പിളര്‍ന്ന മുഴക്കം മാത്രം
നോട്ടത്തില്‍ തീപാറുന്നുവോ
ഈ മഴയത്തും ഞാന്‍ നഗ്‌നയാകുന്നു ,
ഈ പ്രകൃതിയും ചിലപ്പോള്‍ ഭ്രാന്തിയല്ലേ
ഞാനീ കൂരിരിട്ടിന്റെ ഗര്‍ഭപാത്രത്തിലേക്ക് ഊളിയിടട്ടെ ….
കാലമെന്നെ ഭ്രാന്തിയാക്കി കൈകൊട്ടിച്ചിരിച്ചു കല്ലെറിയുന്നു ….!
പക്ഷേ എനിക്ക് വേദനയില്ലാ
എന്റെ വൃണങ്ങളില്‍ പുഴുക്കളില്ലല്ലോ …..
കഴിഞ്ഞനാളുകളിലൊരുപാട് പീഢകള്‍, ഇടനെഞ്ചിലിടിനാദം …
നിന്റെ കുടിലതന്ത്രങ്ങളില്‍പെട്ടതിന്റെ നേരിപ്പേറും നെഞ്ചിലെ ദീര്‍ഘനിശ്വാസവും,
പൊയ്പ്പോയ് എന്‍ നെഞ്ചിലെ ആത്മവിശ്വാസവും ……
കേള്‍ക്കേണ്ടയി ഭ്രാന്തിക്ക് എന്‍ അരുമക്കുഞ്ഞിന്റെ പാല്‍വിളിയും പുഞ്ചിരിയും ……
നാളെയി ഭ്രാന്തിയുടെ ചിതകത്തിയമരട്ടെ ….
എരിഞ്ഞടങ്ങട്ടെ എന്‍ ചിതറിയ സ്വപ്നവും സുഗന്ധവും …..
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here