മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നതില്‍ നടപടി; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ചോര്‍ന്നതില്‍ നടപടി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റി. മുഖ്യമന്ത്രി അമേരിക്കയിലായിരുന്ന സമയത്ത് വ്യജ ഒപ്പിട്ടെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഒപ്പ് തന്റേതാണെന്നും ഡിജിറ്റല്‍ മാതൃകയിലാണ് ഒപ്പ് ഇട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സന്ദീപ് വാര്യര്‍ക്ക് ഫയല്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം ഫയല്‍ ലഭിച്ചുവെന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്നാണ് ഭരണ പരിഷ്‌കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്.
Story Highlights – cm office file leakage action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here