ആലപ്പുഴയിൽ കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ കടലിൽ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി. ഞാറാഴ്ചയാണ് ആദികൃഷ്ണൻ എന്ന കുട്ടിയെ കടലിൽ കാണാതായത്. അമ്മയ്ക്കും ബന്ധുകൾക്കുമൊപ്പം കടൽ കാണാൻ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.

പാലക്കാട് കിഴക്കഞ്ചേരി ലക്ഷ്മണന്റേയും അനിതയുടേയും മകനാണ് ആദികൃഷ്ണൻ. തൃശൂരിൽ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലപ്പുഴയിലുള്ള അമ്മയുടെ സഹോദരി സന്ധ്യയുടെ വീട്ടിലെത്തിയതായിരുന്നു അനിതയും മക്കളും. ഇതിനിടെ കടൽ കാണണമെന്ന് കുട്ടികൾ നിർബന്ധം പിടിച്ചു. തുടർന്ന് സന്ധ്യയുടെ ഭർത്താവ് ബിനു കുട്ടികളേയും അനിതയേയും കൂട്ടി കടൽ കാണാൻ കൊണ്ടുപോയി. ശക്തമായ മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ദമായിരുന്നു. അരമണിക്കൂറോളം കടലിൽ കളിച്ചു. ബിനു കാറിന് സമീപം പോയി മടങ്ങി വരുന്നതിനിടെയാണ് ആദികൃഷ്ണൻ തിരയിൽപ്പെട്ടത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയെ തിരയിൽ കാണാതാകുകയായിരുന്നു.

പൊലീസും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്.

Story Highlights Dead body found, Two year old

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top