ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും

india china issue parliament

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പ്രസ്താവന നടത്തുന്നത്.

അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ പ്രസ്താവന നടത്തുന്നത്. നയതന്ത്രസൈനിക തലത്തിൽ നടക്കുന്ന ചർച്ചകൾ അടക്കമുള്ളവ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിക്കും.

ഇതിന് പുറമെ, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടിസ് നൽകിയേക്കും. എം.പിമാരുടെ ശമ്പളം മുപ്പത് ശതമാനം വെട്ടികുറയ്ക്കാനുള്ള ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്‌സഭയിൽ പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾ തള്ളിയിരുന്നു.

രാജ്യസഭ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ലോക്‌സഭ മൂന്ന് മുതൽ ഏഴ് മണി വരെയുമാണ് ചേരുന്നത്.

Story Highlights India China

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top