‘വെള്ളരിക്കാ പട്ടണ’ത്തിന് ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമ ലോകം

മഞ്ജുവാര്യരും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളിൽ ഒരുമിക്കുന്ന ‘വെള്ളരിക്കാ പട്ടണ’ത്തിന് ആശംസനേർന്നത് ഇന്ത്യൻ സിനിമ ലോകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെയാണ് ആശംസനേർന്ന് താരങ്ങൾ രംഗത്ത് വന്നത്. ബോളിവുഡ് താരം അനിൽ കപൂറും തെന്നിന്ത്യൻ താരം മാധവനും ടൊവിനോ തോമസും ബിജുമേനോനും ആശംസകളുമായി എത്തിയവരുടെ കൂട്ടത്തിലുണ്ട്.
ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റർ ഷെയർ ചെയ്ത മറ്റൊരു താരം. സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകൻ എ.എൽ വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.
തെന്നിന്ത്യൻ താരങ്ങളായ മേഘ്‌ന ആകാശ്, നിധി അഗർവാൾ, റൈസ വിൽസൻ, അക്ഷര ഗൗഡ, രജീന കസാൻഡ്ര, ഹേബ പട്ടേൽ, തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാർ, ആർ.രവികുമാർ, അറുമുഖ കുമാർ, ജോൺ മഹേന്ദ്രൻ, പ്രമുഖ കൊമേഡിയൻ കുനാൽ വിജേക്കർ, ആർഹ മീഡിയയുടെ പ്രണീത ജോണല ഗഡ, പ്രമുഖ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി ട്രാക്കറായ രമേശ് ബാല, പ്രമുഖ തെന്നിന്ത്യൻ നടന്മാരുടെ പി.ആർ മാനേജറായ വംശികാക തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചവരുടെ കൂട്ടത്തിലുണ്ട്.
മലയാള സിനിമയിൽ സലിംകുമാർ, അർജുൻ അശോകൻ, നവ്യനായർ, അജു വർഗീസ്, അനു സിത്താര, രജീഷ വിജയൻ, അനുശ്രീ, റീനു മാത്യൂസ്, അനുമോൾ, മാല പാർവതി, ഉണ്ണിമായ, നൂറിൻ ഷെറീഫ്, സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, ആഷിഖ് അബു, ദിലീഷ് പോത്തൻ, മേജർ രവി, അനൂപ് കണ്ണൻ തുടങ്ങിയവരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
Story Highlights – indian film world congratulates ‘Cucumber City’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here