പെരിയ കേസ് സിബിഐക്ക് വിട്ടതിന് എതിരായ അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ

periya twin murder case probe to cbi

പെരിയ ഇരട്ട കൊലപാതകം സിബിഐയ്ക്ക് വിട്ടതിനെതിരെ സമർപ്പിച്ച അപ്പീൽ ഉടൻ പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ സുപ്രിംകോടതി രജിസ്ട്രാർക്ക് കത്ത് നൽകി.

Read Also : പെരിയ ഇരട്ടക്കൊലക്കേസ്; സർക്കാർ നടപടി പ്രതീക്ഷിച്ചിരുന്നതെന്ന് കുടുംബം

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ കോടതിയലക്ഷ്യഹർജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യമുന്നയിച്ചത്. ഇരട്ട കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമാണെന്നാണ് സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയത്.

Story Highlights periya murder case, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top