സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്ത് വനിതാ പൊലീസുകാർ; താക്കീത്; വകുപ്പ് തല അന്വേഷണം

സ്വപ്നയ്‌ക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം. സ്വപ്‌നയ്‌ക്കൊപ്പം സെൽഫിയെടുത്തെന്ന ആരോപണത്തെ തുടർന്നാണ് ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുക. സംഭവം വിവാദമായതോടെ ആറ് വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.
സ്വപ്‌ന ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തെ പൊലീസുകാരുടെ ഫോൺ കോളുകളും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി.
Story Highlights – Swapna suresh, Gold smuggling, selfie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here