യുപിഎസ്‌സി ജിഹാദ് പരിപാടിക്ക് സുപ്രിംകോടതി വിലക്ക്

ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് പ്രത്യേക രീതിയില്‍ ചിത്രീകരിക്കാനാകില്ലെന്ന് സുദര്‍ശന്‍ ടിവിയോട് സുപ്രിംകോടതി. യുപിഎസ്‌സി ജിഹാദ് എന്ന പരിപാടി വിലക്കി കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. മാധ്യമ സ്വാതന്ത്ര്യമാണെന്ന ചാനലിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ഒരു സമുദായം യുപിഎസ്‌സി പ്രവേശനം നേടുന്നതിനെ പ്രത്യേക രീതിയില്‍ ചിത്രീകരിക്കുന്നത് അനുവദിക്കാനാകില്ല. വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങളുടെ പ്രവൃത്തി, രാജ്യത്തിന്റെ വൈവിധ്യത്തിനും സൗഹാര്‍ദ്ദത്തിനും എതിരാണെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു.

Story Highlights Supreme Court bans UPSC jihad program

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top