Advertisement

സംസ്ഥാനത്ത് ഇന്ന് 3,830 പേർക്ക് കൊവിഡ്; പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന നിരക്ക്

September 16, 2020
Google News 1 minute Read
india covid cases crossed 39 lakhs

സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂർ 263, കണ്ണൂർ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസർഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കൊവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്തംബർ 13ന് മരണമടഞ്ഞ കണ്ണൂർ പയ്യന്നൂർ സ്വദേശി ടി.വി. രാജേഷ് (47), സെപ്തംബർ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കർ (70), സെപ്തംബർ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീൻ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്തംബർ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പിൽ സ്വദേശി രവീന്ദ്രൻ (69), സെപ്തംബർ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാർക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെർമുണ്ടശേരി സ്വദേശി ലത (52), സെപ്തംബർ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂർ സ്വദേശിനി സരസ്വതിയമ്മ (84), സെപ്തംബർ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാൻ (49), പാലക്കാട് കർണകി നഗർ സ്വദേശി സി. സുബ്രഹ്മണ്യൻ (84), ഓഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കർ (80), ഓഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 153 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3562 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 350 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂർ 254, കണ്ണൂർ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസർഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂർ 9, എറണാകുളം 8, മലപ്പുറം 7, തൃശൂർ 4, കൊല്ലം 3, കാസർഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂർ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂർ 179, കാസർഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,87,958 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 23,079 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,91,931 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 8), പൂത്രിക (സബ് വാർഡ് 10), രാമമംഗലം (സബ് വാർഡ് 8), നോർത്ത് പറവൂർ (സബ് വാർഡ് 3), തിരുമാറാടി (സബ് വാർഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാർഡുകളും), കുണ്ടറ (സബ് വാർഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂർ ജില്ലയിലെ അവിനിശേരി (സബ് വാർഡ് 4, 5), മുള്ളൂർക്കര (സബ് വാർഡ് 6), മതിലകം (സബ് വാർഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂർ (സബ് വാർഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

22 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാർഡുകളും), തോട്ടപ്പുഴശേരി (സബ് വാർഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാർഡ്), അങ്കമാലി മുൻസിപ്പാലിറ്റി (സബ് വാർഡ് 2), മുണ്ടക്കുഴ (സബ് വാർഡ് 10), മുളന്തുരുത്തി (സബ് വാർഡ് 6), പിറവം മുൻസിപ്പാലിറ്റി (4), തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂർ (സബ് വാർഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂർ (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാർഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആർ നഗർ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 610 ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

Story Highlights Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here