ശിൽപ നിർമാണത്തിലൂടെ ബോധവത്ക്കരണവുമായി കലാകാരൻ

സമകാലിക സംഭവങ്ങൾ കോർത്തിണക്കി ശിൽപങ്ങൾ നിർമിച്ച് ബോധവത്കരണം നടത്തുകയാണ് ഒരു കലാകാരൻ. തിരൂർ വെട്ടം പരിയാപുരം സ്വദേശി ചേലോട്ട് ഷിബുവാണ് തന്റെ പൂന്തോട്ടത്തിൽ ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധ നേടുന്നത്.
മന്ത്രിക വിരലുകൾകൊണ്ട് നിമിഷ നേരം കൊണ്ട് അത്ഭുതീ സൃഷ്ട്ടിക്കും ഈ കലാകാരൻ. ശിൽപ നിർമാണം സാങ്കേതികമായി പഠിച്ചിട്ടില്ലങ്കിലും ഈ മേഖലയോട് ഉള്ള അടങ്ങാത്ത ആഗ്രഹവും കൗതുകവുമാണ് ഇന്ന് ഷിബുവിനെ വിജയത്തിൽ എത്തിച്ചത്.
ശിൽപ നിർമാണത്തിൽ ഉപരി മേക്കപ്പ് മാൻ, ഫോട്ടോഗ്രാഫർ, ചിത്രകാരൻ എന്നീ മേഖലകളിലും ഷിബു കഴിവ് തെളിയിച്ചിട്ടുണ്ട്. കളിമണ്ണ്, ഫൈബർ, മരം, സിമന്റ് എന്നിവ ഉപയോഗിച്ചാണ് ശിൽപ നിർമാണം. മനസിലെ രൂപങ്ങങ്ങൾ ശിൽപങ്ങളിൽ ആവാഹിക്കുന്ന ഷിബുവിന്റെ സ്വപ്ന പദ്ധതിയായ ഏറ്റവും വലിയ നടരാജ വിഗ്രഹത്തിന്റെ പണിപ്പുരയിലാണ് ഈ യുവ കലാകാരൻ.
Story Highlights – Artist with awareness through sculpture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here