വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്.രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.
രാവിലെ 6.30യോടെ മത്സ്യബന്ധനത്തിന് പോകുമ്പോഴായിരുന്നു അപകടം. തീരത്തിന് കുറച്ചുദൂരമപ്പുറം തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ആറ് പേരുമായാണ് മത്സ്യബന്ധനത്തിന് പോയത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു.
Read Also : പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ ആറ് പേരെ കണ്ടെത്തി
അഞ്ചുതെങ്ങ് സ്വദേശി ജോസഫ് ആണ് മരിച്ചത്. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാരമായി പരുക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ ഇത് മൂന്നാം തവണയാണ് അഞ്ചുതെങ്ങ് ഭാഗത്ത് തിരയിൽ പെട്ട് വള്ളം മറിയുന്നത്.
കഴിഞ്ഞ ആഴ്ച വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. പിന്നീടുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളികൾ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വള്ളവും എൻജിനും പൂർണമായും തകർന്നു. മുതലപൊഴി ഹാർബർ നിർമാണം ആരംഭിച്ചതിന് ശേഷം അൻപതോളം ആളുകൾ വള്ളം മറിഞ്ഞുമരിച്ചിട്ടുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
ഹാർബറിന്റെ അശാസ്ത്രീയമായ നിർമാണമാണ് മുതലപൊഴി ഭാഗങ്ങളിലെ അപകടങ്ങൾക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം കാലാവസ്ഥ മുന്നറിയിപ്പുകൾ ലംഘിച്ചാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്.
Story Highlights – fisherman died, boat accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here